തിരുവനന്തപുരം: പാമ്പിനെ കൊണ്ട് കൊല്ലിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കാട്ടക്കടയില്‍ സംഭവം നടന്നത്. അമ്പലത്തിന്‍ കാല രാജുവിനെ ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കിച്ചു എന്ന ഗുണ്ട് റാവു ആണ് പൊലീസിന്റെ പിടിയിലായത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം നടത്തിയത്.
ജനലിലൂടെ രാജുവിന്റെ മുറിയിലേക്ക് പ്രതി പാമ്പിനെ ഏറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം വിശ്വസിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായത്. രാജുവിന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജുവിനെ കൊല്ലാന്‍ പ്രതി ശ്രമിച്ചത്. സംഭവത്തില്‍ കാട്ടക്കട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.
Comments are closed for this post.