കുവൈത്ത്: കുവൈത്തിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ റസിഡന്‍സി പെര്‍മിറ്റുകളുടെ സാധുത പരമാവധി ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പരിമിതപ്പെടുത്താനുള്ള തീരുമാനം റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്‍െ ആലോചനയില്‍. നിര്‍ദ്ദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ഖാലിദ് അല്‍സബാഹിനും ഡെമോഗ്രാഫിക് റീബാലന്‍സിംഗിന് വേണ്ടിയുള്ള ഉന്നത സമിതിക്കും സമര്‍പ്പിക്കുമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തീരുമാനം അംഗീകരിച്ചാല്‍, മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയ സാങ്കേതിക ജോലികളിലുള്ളവര്‍ക്കും അധ്യാപകര്‍ക്കും സ്വകാര്യ മേഖലയിലെ മുതിര്‍ന്ന ജോലിക്കാര്‍ക്കും ഒഴികെയുള്ള റസിഡന്‍സി പെര്‍മിറ്റുകള്‍ ഒരു വര്‍ഷമായി പരിമിതപ്പെടുത്തിയേക്കും.
Comments are closed for this post.