2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സമസ്തയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ചെറുക്കും: സുന്നി നേതാക്കൾ

സമസ്ത മുശാവറ കൂടിയാലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾ അതത് സമയത്ത് നേതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിക്കാറുണ്ട്. പോഷക സംഘടനകളാണ് അതിൻ്റെ വിശദീകരണവും പ്രചാരണവും നടത്തുക. അക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോഴാണ് പട്ടിക്കാട് ജാമിഅയിൽ നടന്ന ഉലമാ സമ്മേളനത്തിൽ സമസ്ത പ്രസിഡൻ്റ് വിഷയത്തിൽ വ്യക്തത വരുത്തിയത്.

സമസ്തയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ചെറുക്കും

കോഴിക്കോട്: സമസ്തയുടെ ആദരണീയരായ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇകഴ്ത്താനും സംഘടയുടെ ആശയപ്രചാരണത്തെ വികലമായി ചിത്രീകരിക്കാനുമുള്ള ചില മാധ്യമങ്ങളുടെ കുതന്ത്രങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സുന്നി മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറി യു.ഷാഫി ഹാജി, സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ബഷീർ പനങ്ങാങ്ങര, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഓരോ വിഷയത്തിലും സമസ്ത മുശാവറ കൂടിയാലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾ അതത് സമയത്ത് നേതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിക്കാറുണ്ട്. പോഷക സംഘടനകളാണ് അതിൻ്റെ വിശദീകരണവും പ്രചാരണവും നടത്തുക. അക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോഴാണ് പട്ടിക്കാട് ജാമിഅയിൽ നടന്ന ഉലമാ സമ്മേളനത്തിൽ സമസ്ത പ്രസിഡൻ്റ് വിഷയത്തിൽ വ്യക്തത വരുത്തിയത്. ഇതിൻ്റെ പേരിൽ സമസ്തയുടെ ആദരണീയരായ അധ്യക്ഷനെ തിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. പ്രസ്ഥാനത്തിൻ്റെ അന്തസിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കാൻ ആര് ഇറങ്ങിപ്പുറപ്പെട്ടാലും അവരതിന് കനത്ത വില നൽകേണ്ടിവരുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.