2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്രണയപ്പകയില്‍ മകളെ അരിഞ്ഞു വീഴ്ത്തിയ പ്രതിയുടെ കയ്യും കാലും പട്ടിക്കെറിഞ്ഞുകൊടുക്കാന്‍ വേണമെന്ന് മാതാവ്

  • വൈകാരിക പ്രതികരണം നാളെ കേസില്‍ വിധിവരാനിരിക്കെ

 

 


തിരുവനന്തപുരം: പ്രണയപ്പകയില്‍ മകളെ അരിഞ്ഞു വീഴ്ത്തിയ പ്രതിയുടെ കൈയ്യും കാലും തനിക്ക് വേണം പട്ടിക്കെറിഞ്ഞ് കൊടുക്കാനെന്ന് ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്. നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണത്തെ ശിവദാസിന്റെയും വത്സലയുടെയും ഏകമകളായ സൂര്യഗായത്രിയുടെ മാതാവ് വല്‍സലയാണ് നാളെ കേസില്‍ വിധി വരാനിരിക്കെ ഇങ്ങനെ പ്രതികരിച്ചത്.

ഇവരുടെ ഏക മകളായിരുന്ന സൂര്യഗായത്രി (20)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാളെ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണുവാണ് വിധി പറയുക. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അരുണ്‍ (20)ആണ് കേസിലെ പ്രതി.
സംഭവത്തിനും രണ്ട് വര്‍ഷം മുമ്പ് അരുണ്‍ സൂര്യയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള അരുണുമായുള്ള ബന്ധം വീട്ടുകാര്‍ നിരസിച്ചു. കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. ഭര്‍ത്താവുമായി പിണങ്ങിയ സൂര്യ വീട്ടിലെത്തിയ വിവരമറിഞ്ഞാണ് അരുണ്‍ സൂര്യയുടെ വീട്ടിലെത്തിയത്

 

സൂര്യഗായത്രി തന്നെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ കത്തി പിടിച്ചുവാങ്ങി തിരികെ കുത്തിയതാണെന്ന് പ്രതി, അരുണ്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനും പരിശോധിച്ച ഡോക്ടറും വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. പ്രതിയെ പരിശോധിച്ച ഡോ.അബിന്‍ മുഹമ്മദും ഇതിനെ പിന്തുണയ്ക്കുന്ന മൊഴിയാണ് നല്‍കിയത്.
മാതാവ് വത്സലയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. പിതാവ് ശിവദാസനെയും ഇയാള്‍ ചവിട്ടി താഴെ തള്ളിയിട്ട് മര്‍ദിച്ചു.
പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ശാരീരികവെല്ലുവിളികളുള്ളവരാണ് സൂര്യയുടെ അച്ഛനും അമ്മയും. അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങള്‍ തകര്‍ത്ത കുത്തുകളുമാണ് മരണത്തിലേക്കു നയിച്ചത്.

88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 60രേഖകളും 50 തൊണ്ടിമുതലുകളും പരിശോധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍, വിനു മുരളി എന്നിവരാണ് ഹാജരായത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.