2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

2023ലെ മികച്ച കാറേത്? ഗൂഗിളിന്റെ മറുപടി ഇതാണ്

കാര്‍ വാങ്ങുന്ന രീതി തന്നെ ഈ ഡിജിറ്റല്‍ യുഗത്തില്‍ വളരെ വ്യത്യസ്ഥമായിരിക്കുകയാണ്. പണ്ട് കാലത്ത് ഒരു നല്ല കാര്‍ തെരെഞ്ഞെടുക്കാന്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മുതല്‍ സുഹൃത്തുകളുടെ ഉപദേശം വരെ തേടണമായിരുന്നെങ്കില്‍ ഇന്ന് കുറച്ച് സമയം ഇന്റര്‍നെറ്റില്‍ തിരഞ്ഞുകൊണ്ട് നമുക്ക് അനുയോജ്യമായ വാഹനങ്ങള്‍ തെരെഞ്ഞെടുക്കാന്‍ സാധിക്കും.

2023ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ തെരെഞ്ഞ അഞ്ച് കാറുകളുടെ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. മെഴ്‌സിഡസ് ബെന്‍സാണ് ആദ്യ അഞ്ച് കാറുകളുടെ ലിസ്റ്റില്‍ അഞ്ചാമതായി ഇടം പിടിച്ചിരിക്കുന്നത്. ജര്‍മ്മന്‍ കമ്പനി തൊട്ടുമുമ്പത്തെ വര്‍ഷം ആദ്യ അഞ്ച് ബ്രാന്‍ഡുകളുടെ ലിസ്റ്റില്‍ മൂന്നാമതായി ഇടം പിടിച്ചിരുന്നു.

ലിസ്റ്റില്‍ നാലാമതായി ഇടം പിടിച്ചിരിക്കുന്നത് ജര്‍മ്മന്‍ ബ്രാന്‍ഡ് തന്നെയായ ഔഡിയാണ്.ഏഴ് രാജ്യങ്ങളില്‍ വാഹനം ഈ വര്‍ഷം ഒന്നാമതായി തിരയപ്പെടുകയും ചെയ്തു. ബി.എം.ഡബ്യുവാണ് ലിസ്റ്റില്‍ മൂന്നാമതായി ഇടം പിടിച്ചിരിക്കുന്ന വാഹനം. 26 രാജ്യങ്ങളിലാണ് വാഹനം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തെരയപ്പെട്ട വാഹന ബ്രാന്‍ഡായി മാറിയത്.

   

ടെസ്‌ലയാണ് ലിസ്റ്റിലെ രണ്ടാമന്‍.29 രാജ്യങ്ങളില്‍ മോസ്റ്റ് സെര്‍ച്ച്ഡ് ബ്രാന്‍ഡ് എന്ന നേട്ടം ബ്രാന്‍ഡ് സ്വന്തമാക്കിയത്. ടൊയോട്ടയാണ് ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാര്‍.64 രാജ്യങ്ങളിലാണ് ടൊയോട്ട മോസ്റ്റ് സെര്‍ച്ചഡ് ബ്രാന്‍ഡ് ആയത്.ഇതോടെ 2020 മുതല്‍ 2023 വരെ തുടര്‍ച്ചയായി നാല് വര്‍ഷം ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട ബ്രാന്‍ഡ് എന്ന സ്ഥാനവും കമ്പനി നിലനിര്‍ത്തി.

Content Highlights:The Most Googled Car Brands Of 2023


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.