2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രണ്ടാഴ്ചയ്ക്കിടയിൽ 1470 പ്രവാസികളെ നാട് കടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1470 പ്രവാസികളെ രണ്ടാഴ്ചയ്ക്കിടയിൽ നാട് കടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

 

 

   

 

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾ നടത്തിയ പരിശോധനകളിലാണ് ഈ നടപടി. കുവൈത്തിലെ കുടിയേറ്റനിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നാട് കടത്താനുള്ള തീരുമാനം.

 

 

 

ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കാൻ കുവൈത്ത് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Content Highlights:The Ministry of Interior of Kuwait has said that 1470 expatriates have been deported within two weeks.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.