2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇടുക്കിയില്‍ ചികിത്സക്ക് എത്തിച്ചയാള്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രമിച്ചു; കെട്ടിയിട്ട് ചികിത്സിച്ചു

ഇടുക്കിയില്‍ ചികിത്സക്ക് എത്തിച്ചയാള്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രമിച്ചു

ഇടുക്കി: അടിപിടികേസില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി അക്രമാസക്തനായി. നെടുങ്കണ്ടത്ത് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച രോഗിയാണ് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രമിച്ചത്. നെടുങ്കണ്ടം സ്വദേശി പ്രവീണാണ് അക്രമാസക്തനായത്. കൈ കാലുകള്‍ ബന്ധിച്ച ശേഷമാണ് ഇയാള്‍ക്ക് ചികിത്സ നല്‍കിയത്.

ഇന്നലെ രാത്രിയാണ് പ്രവീണ്‍ നെടുങ്കണ്ടം ടൗണിലും താലൂക്ക് ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും കാല്‍നടയാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ അടിപിടിയിലാണ് പ്രവീണിന് പരുക്കേറ്റത്. നാട്ടുകാര്‍ വിവരമറിയിച്ചതോടെ പൊലീസെത്തി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സ നല്‍കുന്നതിനിടെ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ കൈകാലുകള്‍ ബന്ധിച്ചാണ് ചികിത്സ നല്‍കിയത്.പ്രവീണിന്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.