ജിദ്ദ: ഉംറ തീര്‍ഥാടകന്‍ മക്കയില്‍ നിര്യാതനായി. കോതമംഗലം അടിവാട് പടിഞ്ഞാറെ വീട്ടില്‍ പരേതനായ അലിയുടെ മകന്‍ മീരാന്‍ കുഞ്ഞ് (58) ആണ് മരിച്ചത്. ഉംറ കഴിഞ്ഞ് ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മക്കയില്‍ ഹൃദയാഘാതം മൂലം മരണം. നാട്ടില്‍ പെരുമറ്റത്ത് ബിസിനസ് നടത്തിവരികയായിരുന്നു. മൃതദേഹം സുബ്ഹി നമസ്‌കാരാനന്തരം മക്കയില്‍ ഖബറടക്കും.
ഭാര്യ ഷൈലയോടും മറ്റു ബന്ധുക്കളോടുമൊപ്പമാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. മക്കള്‍: ഹസ്‌ന, ഹുസ്‌ന. മരുമക്കള്‍: നജീബ്. സനൂബ്. സിദ്ദീഖ് മൗലവിയുടെ സഹോദരിയാണ് ഭാര്യ ഷൈല.
Comments are closed for this post.