2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോറി ഇടിച്ചു തെറിപ്പിച്ചു; എടവണ്ണപ്പാറയില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു

എടവണ്ണപ്പാറ: ലോറി ബൈക്കില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ഈസ്റ്റ് ജില്ല എസ്.കെ.ജെ.എം പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ തങ്ങളുടെ മകന്‍ സയ്യിദ് സഈദ് തങ്ങള്‍(17) ആണ് മരിച്ചത്. ഇന്നു രാവിലെ 10.30 ഓടെ എടവണ്ണപ്പാറ എളമരം റോഡില്‍ ചാലിയപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുമ്പിലായിരുന്നു അപകടം.
എളമരം പാലം കടന്ന് എടവണ്ണപ്പാറയിലേക്ക് മരുന്നുമായി വരികയായിരുന്ന പിക്കപ്പ് വാന്‍ എടവണ്ണപ്പാറയില്‍ നിന്ന് പാഞ്ചീരിയിലുള്ള വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന സഈദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.