2023 September 28 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നഞ്ചിയമ്മയുടെ യാത്രകള്‍ക്ക് കൂട്ടായി ഇനി കിയ സോണറ്റ്

നഞ്ചിയമ്മയുടെ യാത്രകള്‍ക്ക് കൂട്ടായി ഇനി കിയ സോണറ്റ്

കൊച്ചി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ യാത്രകള്‍ക്ക് കൂട്ടായി കിയ സോണറ്റ്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്ന് സോണറ്റിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ എച്ച്ടികെ പ്ലസ് വകഭേദമാണ് ഗായിക സ്വന്തമാക്കിയത്. വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന വിഡിയോയും ഇഞ്ചിയോണ്‍ കിയ പങ്കുവച്ചിട്ടുണ്ട്. ഏകദേശം 9.46 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

മൂന്ന് എന്‍ജിന്‍ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 117 ബി എച്ച്പി കരുത്തും 172 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനു കൂട്ട്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എന്‍ എം ടോര്‍ക്കുമാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗീയര്‍ബോക്‌സാണ് ഈ എന്‍ജിനൊപ്പമുള്ള ട്രാന്‍സ്മിഷന്‍.

‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ‘കലക്കാത്ത’ എന്ന ഗാനം നഞ്ചിയമ്മ തന്നെയാണ് എഴുതിയത് പാടിയതും. ഇരുള ഭാഷയില്‍ എഴുതിയ ഗാനത്തിന് ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കി. ഇത് യൂട്യൂബില്‍ ചുരുങ്ങിയ കാലം കൊണ്ട് 10 മില്യണ്‍ വ്യൂസ് നേടുകയുണ്ടായി.പ്രശസ്തി തേടി വന്നെങ്കിലും, ഇന്നും സാധാരണക്കാരിയായി തന്നെയാണ് നഞ്ചിമ്മയുടെ ജീവിതം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.