2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദ കേരള സ്റ്റോറി; ഹരജിയില്‍ ഇടപെടാതെ സുപ്രിംകോടതി; സിനിമ നിലവാരം പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നും കോടതി, തമിഴ്‌നാട്ടില്‍ ജാഗ്രതാനിര്‍ദേശം

സിനിമ നിലവാരം പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നും കോടതി

ന്യുഡല്‍ഹി: വിദ്വേഷം പരത്തുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന ദ കേരള സ്റ്റോറി സിനിമക്കെതിരായ ഹരജിയില്‍ ഇടപെടാതെ വീണ്ടും സുപ്രിംകോടതി. വിഷയം ഹൈക്കോടതിക്ക് വിട്ടിരിക്കുകയാണെന്നും സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രിംകോടതി നിര്‍ദ്ദേശം കേരള ഹൈക്കോടതി പാലിച്ചില്ലെന്നാണ് ഹരജിക്കാരന്റെ വാദം.

അതേസമയം, കേരളാ സ്റ്റോറിക്കെതിരേ തമിഴ്‌നാട്ടിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സിനിമ റിലീസ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന് തമിഴ്‌നാട് പൊലിസ് ഇന്റലിജന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. ഇത് മുന്‍ നിര്‍ത്തി നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെ ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ പൊലിസ് മേധാവിമാര്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ആലോചന സര്‍ക്കാര്‍ തലത്തിലില്ല.

സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹരജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍.അരവിന്ദാക്ഷനാണ് ഹരജി നല്‍കിയത്. കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തുന്ന സിനിമ ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഹരജിക്കാരന്റെ വാദം. ഈ വിഷയം ചൂണ്ടിക്കാട്ടി കേരള തമിഴ്‌നാട് ഡി.ജി.പ്പിമാര്‍ക്ക് അരവിന്ദാക്ഷന്‍ പരാതി നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.