2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചോദ്യം ചെയ്യല്‍ രണ്ടാം ദിനം തുടങ്ങി; അന്വേഷണസംഘം ഉത്തരം തേടുന്നത് ഇരുപതിലേറേ ചോദ്യങ്ങള്‍ക്ക്

കൊച്ചി: നടന്‍ ദിലീപിനെയും സംഘത്തെയും ചോദ്യം ചെയ്യല്‍ രണ്ടാം ദിനവും തുടങ്ങി. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നടനും കൂട്ടുപ്രതികളും രാവിലെതന്നെ ഹാജരായി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കയറിപ്പോയത്. നാളെയും ചോദ്യം ചെയ്യല്‍ തുടരും.

അതേ സമയം 20 ലേറെ ചോദ്യങ്ങള്‍ക്കാണ് അന്വേഷണ സംഘം ഉത്തരം തേടുന്നത്. ഇതില്‍ പ്രതികളുടെ ഇടപെടലും പങ്കും നാളെത്തെ ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് എല്ലാവരേയും ഒറ്റക്കിരുത്തി ചോദ്യം ചെയ്യുന്നത്. നാളെ എല്ലാവരേയും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നും ചോദ്യം ചെയ്യുന്നത്.

   

ചോദ്യങ്ങള്‍ക്ക് ദിലീപ് മറുപടി നല്‍കുന്നുണ്ട്, സഹകരിക്കുന്നോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് എസ്. ശ്രീജിത്ത് പറഞ്ഞു. മൊഴികള്‍ വിശദമായി വിലയിരുത്തിയശേഷം ബാക്കികാര്യങ്ങള്‍ തീരുമാനിക്കും. വി.ഐ.പി. ശരത്ത് ആണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പതുമണിക്ക് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.