മുംബൈ: ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഭാര്യ തന്നെ വിവാഹം ചെയ്തതെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് കാമുകന് ഭാര്യയെ തിരിച്ചു നല്‍കി. മഹാരാഷ്ട്രയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. അതേ സമയം ഭാര്യയുടെ ബന്ധുക്കള്‍ എതിര്‍ത്തതോടെ കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിക്കുകയും ചെയ്തു ഭര്‍ത്താവ്. മെയ് പത്തിനായിരുന്നു ബീച്ച്കിലയിലെ സനോജ് കുമാറിന്റെ വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും ഭാര്യയ്ക്ക് സന്തോഷം ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ സനോജ് കുമാര്‍ ഭാര്യയ്ക്ക് ഒരു പ്രണയബന്ധമുണ്ടെന്ന് ഒടുവില്‍ കണ്ടെത്തി.
പത്തുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നതിനാലാണ് ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നത്. ഇതു മനസിലാക്കിയ സനോജ് കുമാര്‍ ഭാര്യയുടെ വിഷമം തിരിച്ചറിഞ്ഞ് കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്യുകയായിരുന്നു.
വിവാഹം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം കാമുകനും ഭാര്യയും ഒളിച്ചോടാന്‍ തീരുമാനിച്ചെങ്കിലും ഇരുവരെയും നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.
തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഈ സമയമാണ് ഭാര്യയുടെ ബന്ധത്തെ സനോജ് പിന്തുണച്ചത്. അവരെ ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കിയതും.
Comments are closed for this post.