2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘പ്രാണവായു പകുത്തുനല്‍കിയിട്ടും പ്രാണനാഥനെ രക്ഷിക്കാന്‍ കഴിയാതെ’…; മനംമുരുകും കാഴ്ച്ചകള്‍ കണ്ടുമടുത്ത് രാജ്യം

കൊവിഡ് രണ്ടാംതരംഗം രാജ്യത്തെ ഒന്നാകെ ശ്വാസം മുട്ടിക്കുമ്പോള്‍ ദയനീയതയുടേയും നിസ്സഹായതയുടേയും ദൃശ്യങ്ങളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രവും പകരുന്നത് മഹാമാരിയ്ക്ക് മുന്നിലെ മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ്.

കൊവിഡ് ബാധിച്ച് പ്രാണനോട്് മല്ലിടുന്ന പ്രിയപ്പെട്ടവനെയും കൊണ്ട് ആഗ്ര കഎസ്.എന്‍.എം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോടിയെങ്കിലും ഓകിസിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായില്ല.

തന്റെ പ്രാണനെ അങ്ങനെ മരിക്കാന്‍ വിടാന്‍ തയ്യാറാകാതിരുന്ന ഭാര്യ അവസാനവട്ട ശ്രമമെന്നോണം തന്നാലാവുന്ന വിധം തന്റെ പ്രാണവായു അദ്ദേഹത്തിനു നല്‍കി. എന്നാല്‍ ഈ ശ്രമവും ഫലം കണ്ടില്ല. രേണുവിന്റെ മടിയില്‍ കിടന്ന് ഭര്‍ത്താവ് രവി സിംഗല്‍ മരണപ്പെട്ടു.

   

കുറച്ചുദിവസങ്ങളായി രാജ്യത്ത് ഇത്തരത്തില്‍ നിസ്സഹായാവസ്ഥയുടേയും ദയനീയതയുടേയും മുഖങ്ങളല്ലാതെ ഒന്നും കാണാന്‍ സാധിക്കുന്നില്ല. ഓക്‌സിജനായി ആശുപത്രിയ്ക്ക് മുന്നില്‍ വാഹനങ്ങളിലും അല്ലാതെയുമായി കാത്തുനില്‍ക്കുന്ന രോഗികള്‍ അനവധിയാണ്. അവരില്‍ ചിലര്‍ ചികിത്സ കിട്ടാതെ അവിടെകിടന്ന് തന്നെ മരണപ്പെടുകയും ചെയ്യുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.