ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം നിഷേധിച്ച് സുപ്രിം കോടതി. കേസിന്റെ അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യേപക്ഷ തള്ളിയത്.
സുനില്‍ മാത്രമാണ് ഇപ്പോള്‍ കേസില്‍ ജയിലുള്ളതെന്ന് ഇയാളുടെ അഭിഭാഷകന്‍ വാദിച്ചു. കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ജാമ്യാപേക്ഷയില്‍ അപേക്ഷിച്ചു.
എന്നാല്‍ ജ്യാമപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ സുനിയെന്നും കേസിലെ പ്രധാന പ്രതിയായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു.
Comments are closed for this post.