2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആത്മസംസ്കരണമുള്ള സമൂഹത്തെ വാർത്തെടുക്കലാണ് സമസ്ത വിദ്യാഭ്യാസ പദ്ധതികളുടെ ലക്ഷ്യം;സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ

തൃശൂർ : ഇലാഹീബോധവും ആത്മസംസ്കരണമുള്ള പുതുസമൂഹത്തെ വാർത്തെടുക്കലാണ് സമസ്ത വിദ്യാഭ്യാസ പദ്ധതികളുടെ ലക്ഷ്യം. എസ് എൻ ഈ സി ഗേൾസ് ടാലെന്റ്സ് മീറ്റ് ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു സയ്യിദുൽ ഉലമ ജിഫ്രി മുത്തു കോയ തങ്ങൾ സമസ്തയുടെ വിദ്യാഭ്യാസ പദ്ധതിയുടെ പുതിയ സാധ്യതകളെ കുറിച്ച് പ്രേക്ഷകർക്ക് വ്യക്തമായ അവബോധം നൽകി.അനുസരിക്കേണ്ടവരെ അനുസരിക്കേണ്ട ബോധമുണ്ടായാലേ യഥാർത്ഥ വിദ്യാഭ്യാസതിനു ഗുണമുണ്ടാവുകയുള്ളു..


അല്ലങ്കിൽ ഭൗതിക നേട്ടത്തിനായി മാത്രം ഈയൊരു വിദ്യാഭ്യാസം ചുരുങ്ങി പോകും.. അതിനാൽ ആത്മസംസ്കരണമുള്ള പുതുസമൂഹത്തെ വാർത്തെടുക്കളാണ് എസ് എൻ ഈ സിയുടെ പ്രഥമ ലക്ഷ്യം.ഈയൊരു സെഷനിൽ മുഖ്യഥിതിയായ കെ. രാധാകൃഷ്ണൻ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് സംസാരിച്ചു. അറിവ് നേടുക എന്നതിലല്ല കാര്യം, തിരിച്ചറിവ് കൂടി ഉണ്ടാകുന്നതിലാണ് ദൗത്യം പരിപൂർണമാകുന്നത്.

 

   

ക്ലാസ്മുറിക്കപ്പുറത്തെ അധ്യാപനം വിദ്യാഭ്യാസസമ്പ്രദായത്തെ മികവുറ്റതാകുന്നു.
എസ് വി മുഹമ്മദലി

തൃശൂർ : പാഠ പുസ്തകങ്ങൾക്കപ്പുറത്തെ പൊതുവിജ്ഞാനം വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതൽ മികവുറ്റതാകുന്നു. എസ് എൻ സി കലാവേദിയിലെ മെഗാ പേരെന്റ്സ് മീറ്റിലെ മുഖ്യ പ്രഭാഷണം നടത്തിയ എസ് വി മുഹമ്മദ്‌ അലി ആധുനിക പേരെന്റ്റിംഗ് ന്റെ അപാകതകളും നല്ല വശങ്ങളെയും രക്ഷിതാക്കൾക്ക് അവബോധം നൽകി.


വൈവിദ്ധ്യങ്ങളുടെ കലവറയാണ് ഓരോ കുട്ടികളും. അതിനാൽ അവരുടെ കഴിവും അഭിരുചിയും കൂടിച്ചേരുമ്പോഴാണ് കൂടുതൽ വിജയസാധ്യതയുണ്ടാകുന്നത്. അതിനായുള്ള പ്രോത്സാഹനവും അകമഴിഞ്ഞ പിന്തുണയുമാണ് ഉന്നതനേട്ടങ്ങൾ കൈവരിക്കാൻ അവരെ പ്രാപ്തനാക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.