2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘കണ്ണ് കാണില്ല, വന്നത് നിങ്ങളുടെ മത്സരം ആസ്വദിക്കാന്‍’; റൊണാള്‍ഡോ പെണ്‍കുട്ടിക്ക് നല്‍കിയ മറുപടി വൈറല്‍; video

‘കണ്ണ് കാണില്ല, വന്നത് നിങ്ങളുടെ മത്സരം ആസ്വദിക്കാന്‍’; റൊണാള്‍ഡോ പെണ്‍കുട്ടിക്ക് നല്‍കിയ മറുപടി വൈറല്‍

റിയാദ്: റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരു കാഴ്ചയില്ലാത്ത പെണ്‍കുട്ടി വന്നപ്പോള്‍ അദ്ദേഹം അവളെ സ്വീകരിച്ച രീതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. സൗദി പ്രോ ലീഗില്‍ അല്‍ ഫത്തഹിനെ 5-0ന് തകര്‍ത്തശേഷമാണ് അല്‍ നസര്‍ താരമായ ക്രിസ്റ്റ്യാനോ പെണ്‍കുട്ടിയെ കാണാന്‍ സമയം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ക്രിസ്റ്റ്യാനോ ചേര്‍ത്തുപിടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി.

ഞാന്‍ നിങ്ങളുടെ വലിയ ആരാധികയാണെന്ന് പെണ്‍കുട്ടി റൊണാള്‍ഡോയോട് പറഞ്ഞു. ”ഞാന്‍ നിങ്ങളുള്ളതുകൊണ്ട് മാത്രമാണ് ഇവിടേക്ക് വന്നത്. ഞാന്‍ നിങ്ങളുടെ കളിയെ സ്‌നേഹിക്കുന്നു. നിങ്ങളാണ് മൂന്ന് ഗോളുകള്‍ അടിച്ചതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല പെണ്‍കുട്ടി” പറഞ്ഞു. പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച റൊണാള്‍ഡോ നന്ദി പറഞ്ഞു. ഫുട്‌ബോളില്‍ ഓട്ടോഗ്രാഫും നല്‍കി.

ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും തോല്‍വിയോടെ തുടങ്ങിയ അല്‍ നസര്‍ തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അല്‍ ഫാതിഹിനെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളിനായിരുന്നു ജയം. മത്സരത്തില്‍ ക്രിസ്റ്റ്യാനോ ഹാട്രിക്കും മാനെ രണ്ട് ഗോളുകളും നേടിയിരുന്നു. തുടര്‍ന്ന് അല്‍ ശബാബിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. ക്രിസ്റ്റ്യാനോ രണ്ടു ഗോളുകളും പെനാല്‍റ്റിയിലൂടെയാണ് നേടിയത്.

സൗദി പ്രോ ലീഗിലേക്കുള്ള റൊണാള്‍ഡോയുടെ വരവ് വലിയ സ്വാധീനം ചെലുത്തിയെന്നത് ഉറപ്പാണ്. താരം എത്തിയ ശേഷം സൗദി ലീഗിലേക്ക് താരങ്ങള്‍ എല്ലാവരും ഒന്നിന് പുറകെ ഒന്നായി ഒഴുകുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.