2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോഷണ മൊബൈല്‍ വില്‍പ്പന: ആലുവ പീഡനക്കേസ് പ്രതിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

മോഷണ മൊബൈല്‍ വില്‍പ്പന: ആലുവ പീഡനക്കേസ് പ്രതിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

കൊച്ചി: ആലുവ പീഡനക്കേസിലെ പ്രതി ക്രിസ്റ്റല്‍ രാജ് മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വിറ്റിരുന്ന സംഘം അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുര്‍ശിദാബാദ് സ്വദേശികളായ മുസ്തക്കിന്‍ മൊല്ല (31), ലാല്‍ മുഹമ്മദ് മണ്ഡല്‍ (36), നോയിഡ സ്വദേശി ബിലാല്‍ ബിശ്വാസ് (41) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ എടയപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ക്രിസ്റ്റല്‍ രാജിന്റെ സുഹൃത്തുക്കളാണിവര്‍. ഇയാള്‍ മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇവര്‍ക്കാണ് കൈമാറുന്നത്. തുടര്‍ന്ന് ഇവര്‍ തൊഴിലാളികള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.

മുസ്തക്കിന്‍ മൊല്ലയും, ബിലാല്‍ വിശ്വാസും എടയപ്പുറത്താണ് താമസിക്കുന്നത്. മോഷണം നടത്തിയ ഫോണ്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തില്‍ ഡി.വൈ.എസ്.പി പി.പ്രസാദ്, ഇന്‍സ്‌പെക്ടര്‍മാരായ എം.എം മഞ്ജുദാസ്, ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ്. എം തോമസ്, എസ്.എസ് ശ്രീലാല്‍ സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം മനോജ്, അബ്ദുല്‍ മനാഫ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.