2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ഡെലിവറി ബോയ് ഫ്ളിപ്കാര്‍ട്ടിലെ കോടിപതിയായ കഥ

ബെംഗളൂരു: 12 വര്‍ഷം മുന്‍പ് അംബുര്‍ ഇയ്യപ്പ ഒരു കൊറിയര്‍ കമ്പനിയില്‍ ഒരു ഡെലിവറി ബോയി മാത്രമായിരുന്നു. ഇന്ന് പക്ഷെ, കഥയാകെ മാറി. ഫ്ളിപ്കാര്‍ട്ടിലെ കോടിപതിയാണിയാള്‍. അതിനു പിന്നിലൊരു കഥയുണ്ട്. അറിയാനിഷ്ടപ്പെടുന്നൊരു കഥ.

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ അംബൂരിലാണ് ഇയ്യപ്പ വളര്‍ന്നത്. ബിരിയാണിക്കും വ്യവസായത്തിനും ഏറെ പേരു കേട്ട നാട്ടില്‍. പ്രീ ഡിഗ്രിക്കു ശേഷം ഹൊസൂരില്‍ ഡിപ്ലോമയ്ക്കു പോയി. ഇത് അശോക് ലൈലാന്റ് കമ്പനിയിലേക്ക് വഴിതെളിച്ചു. പിന്നീട് ഫസ്റ്റ് ഫൈറ്റ് കൊറിയര്‍ കമ്പനിയില്‍ ചേര്‍ന്നു. ഡെലിവറി ബോയിയായി ബെംഗളൂരുവില്‍ കരിയര്‍ തുടങ്ങി. ഇവിടെയുള്ള നാലു വര്‍ഷത്തിനിടയില്‍ ദക്ഷിണ ബെംഗളൂരുവിലെ എല്ലാ ഇന്‍കമിങ് മെയിലുകളും ഇടപാടു നടത്താന്‍ പഠിച്ചെടുത്തു.

യോഗ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മാസക്കാല കോഴ്‌സ് ചെയ്യാന്‍ കമ്പനിയില്‍ നിന്ന് ലീവെടുത്തു. തിരിച്ചു വരുമ്പോള്‍ പക്ഷെ, കമ്പനിയില്‍ അവന് ഇടമുണ്ടായിരുന്നില്ല. പിന്നീട് ഫസ്റ്റ് ഫ്‌ളൈറ്റ് ഫഌപ്കാര്‍ട്ടിനൊപ്പം ചേര്‍ന്നു. ഫഌപ്കാര്‍ട്ട് തുടങ്ങിയപ്പോള്‍ ഇന്‍ഹൗസ് ലോജിസ്റ്റിക് പേഴ്‌സണ്‍ പോസ്റ്റിലേക്ക് ഒരു ഒഴിവുള്ളതായി അറിഞ്ഞു.

ഒട്ടും വൈകാതെ ഫഌപ്കാര്‍ട്ടില്‍ പോയി സ്ഥാപകരായ സച്ചിന്‍ ബന്‍സാലിനെയും ബിന്നി ബന്‍സാലിനെയും കണ്ടു. മുമ്പത്തെ മെയിലുകളും ഡെലിവറി റിപ്പോര്‍ട്ടുകളെല്ലാം തിരിച്ചെടുത്തു കൊടുക്കാന്‍ ഇയ്യപ്പക്കായി. ഇതോടെ, ആദ്യ ജോലിക്കാരനായി ഇയ്യപ്പ ഫ്ളിപ്കാര്‍ട്ടില്‍ നിയമിതനായി. ഒരു എച്ച്.ആര്‍ മാനേജര്‍ പോലുമില്ലാതിരുന്ന കമ്പനിയായിരുന്നുവെന്നും തനിക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചത് ഒരു വര്‍ഷത്തിനു ശേഷമാണെന്നും അദ്ദേഹമിപ്പോള്‍ ഓര്‍ക്കുന്നു.

ഇയ്യപ്പ പിന്നെ ഫ്ളിപ്കാര്‍ട്ടില്‍ അല്‍ഭുതങ്ങള്‍ തീര്‍ക്കുകയായിരുന്നു. മെയില്‍ പോലും നോക്കാതെ ഓര്‍ഡറുകളെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. എല്ലാം ഓര്‍മ്മിച്ചു വച്ച് കംപ്യൂട്ടറില്‍ പോലും നോക്കാതെ ഡെലിവറി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തു.

8000 രൂപയായിരുന്നു ഇയ്യപ്പയുടെ ആദ്യ ശമ്പളം. പക്ഷെ, ചെറിയൊരു ഷെയറും അദ്ദേഹത്തിന് ലഭിച്ചു. കമ്പനിയുടെ തുടക്കത്തില്‍ ലഭിച്ച ഷെയര്‍ വലിയ സംഭവമായിരുന്നില്ലെങ്കിലും കമ്പനി വളരുമ്പോള്‍ ഷെയറും വളര്‍ന്നു കൊണ്ടിരുന്നു. രണ്ടു പ്രാവശ്യം തന്റെ ഷെയര്‍ വിറ്റുവെന്ന് ഇയ്യപ്പ പറയുന്നു, ഒന്ന് 2009-10 കാലയളവില്‍ തന്റെ കല്യാണച്ചെലവിനു വേണ്ടി. മറ്റൊന്ന് 2013ല്‍.

ഇന്ന് ഫഌപ്കാര്‍ട്ടിന്റെ ഉപഭോക്തൃ കൈകാര്യ വകുപ്പിന്റെ അസോസിയേറ്റ് ഡയരക്ടറാണ് ഇയ്യപ്പ. ശമ്പളം ആറു ലക്ഷത്തിലെത്തി നില്‍ക്കുന്നു. ഭാര്യയും അമ്മയും പിന്നെ അമ്മൂമ്മയുമായുള്ള സന്തുഷ്ട കുടുംബം നയിക്കുന്നു- പതിറ്റാണ്ടു മുമ്പ് താമസിച്ചിരുന്ന അതേ സ്ഥലത്ത്. ജോലി സ്ഥലത്തേക്ക് നടന്നെത്താനാണ് അദ്ദേഹമിപ്പോഴും ആഗ്രഹിക്കുന്നത്. കാര്‍ പോലും സ്വന്തമാക്കിയിട്ടില്ലാത്ത ഇദ്ദേഹത്തിന് ആകെയുള്ളൊരു വാഹനം സുസുക്കി ആക്‌സസ് സ്‌കൂട്ടറാണ്.

 


കടപ്പാട്: ഇകണോമിക് ടൈംസ്

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.