കൊച്ചി: കേരളത്തില്‍ നിന്ന് ഹജ്ജ് തീര്‍ഥാടകരുമായുള്ള ആദ്യവിമാനം പുറപ്പെട്ടു.
തീര്‍ഥാടകര്‍ ആദ്യം എത്തിയത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ”ടി 3” ടെര്‍മിനലിലെ ആഗമന ഭാഗത്ത് പ്രത്യേകം ഒരുക്കിയിട്ടുള്ള കൗണ്ടറിലാണ്. കഴിഞ്ഞ ദിവസം രാവിലെ 6.30 മുതല്‍ തന്നെ ഇവിടെ തീര്‍ഥാടകര്‍ എത്തിതുടങ്ങിയിരുന്നു. ടി 3 ടെര്‍മിനലില്‍ തന്നെയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കും സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ എട്ട് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇവിടെ നിന്ന് ഫലം ലഭ്യമായ ശേഷം ഉച്ചയോടെയാണ് തീര്‍ഥാടകരെ ഹജ്ജ് ക്യാംപില്‍ എത്തിച്ചത്. ആദ്യം യാത്രയാകേണ്ട 377തീര്‍ഥാടകരാണ് എത്തിച്ചേര്‍ന്നത്. ഇന്ന് രാവിലെ 8.30 നാണ് ഇവരുമായി സഊദി എയര്‍വേയ്‌സിന്റെ ആദ്യ വിമാനം മദീനയിലേക്ക് പറന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പങ്കെടുത്തു.
Comments are closed for this post.