
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സിംബാബ്വെയില്‍നിന്നു ഗുജറാത്തിലെ ജാംനഗറില്‍ തിരിച്ചെത്തിയ 72 കാരനാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി പൂണൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റി.
നേരത്തെ, കര്‍ണാടകത്തില്‍ രണ്ട് പുരുഷന്മാരിലാണ് രാജ്യത്താദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.