ഇംഫാല്‍: മണിപ്പൂരില്‍ കലാപം കെടട്ടങ്ങുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖമെന്‍ലോകില്‍ നടന്ന ആക്രമണങ്ങളില്‍ 11പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പരുക്കേറ്റ നിരവധി പേരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഖമെന്‍ലോകില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട കലാപകാരികള്‍ നിരവധി ബോംബുകള്‍ എറിയുകയായിരുന്നു. ആക്രമണത്തില്‍ ഗ്രാമവാസികള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. പരിക്കേല്‍ക്കാത്ത ഗ്രാമവാസികള്‍ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.
പരുക്കേറ്റ നിരവധി പേര്‍ ഐ.സി.യുവില്‍ കഴിയുകയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇംഫാല്‍ ജെ.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments are closed for this post.