കണ്ണൂര്‍: എക്‌സ്‌ക്യുട്ടിവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തം. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനിനാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ ബോഗി കത്തിനശിച്ചു. പുലര്‍ച്ചെ ഒന്നര മണിയോടെയാണ് തീപിടിത്തമുണ്ടായത്. അട്ടിമറി സാധ്യത റെയില്‍വെ സംശയിക്കുന്നുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണിത്. മൂന്നാം പ്ലാറ്റ്‌ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്.
ട്രെയിന്‍ സര്‍വീസ് നടത്തുന്ന ട്രാക്കില്‍ അല്ല സംഭവം എന്നതിനാല്‍ തീപിടിത്തം അറിയാന്‍ അല്‍പ്പം വൈകി. തീ ഉയരുന്നത് റെയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. മറ്റ് ബോഗികളിലേക്ക് തീപടരും മുന്‍പ് ഫയര്‍ഫോഴ്‌സെത്തി തീ പൂര്‍ണമായി അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ ആരെങ്കിലും ട്രെയിനിന് തീയിട്ടതാണോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. തീപിടിത്തമുണ്ടായ ബോഗി നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്.
കോഴിക്കോട് എലത്തൂരില്‍ തീവെച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസായി സര്‍വീസ് നടത്തേണ്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.
ട്രെയിനിലെ തീവയ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുത്തു
Comments are closed for this post.