2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും ബോഗിയും വേര്‍പെട്ടു, ആളപായമില്ല

  • വേര്‍പെട്ടത് വേണാട് എക്‌സ്പ്രസിന്റെ ബോഗികള്‍

കൊച്ചി: അങ്കമാലിക്ക് അടുത്ത് ചൊവ്വരയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും ബോഗിയും വേര്‍പെട്ടു. ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന വേണാട് എക്‌സ്പ്രസിന്റെ ബോഗിയാണ് ചൊവ്വരയിലെത്തിയപ്പോള്‍ വേര്‍പെട്ടത്. പ്രശ്‌നം പരിഹരിച്ചതിനുശേഷം ട്രെയിന്‍ തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. അറ്റകുറ്റപ്പണി വേണ്ടിവന്നതോടെ ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത.്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.