2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാലക്കാട് ശക്തമായ മഴ; പാലക്കയത്ത് ഉരുള്‍പൊട്ടി; ജാഗ്രതാ നിര്‍ദേശം

   

പാലക്കാട് ശക്തമായ മഴ; പാലക്കയത്ത് ഉരുള്‍പൊട്ടി; ജാഗ്രതാ നിര്‍ദേശം

പാലക്കാട്: പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടല്‍. പാലക്കയം ജങ്ഷനിലും മീന്‍വെല്ലം മുന്നേക്കര്‍ ജങ്ഷനിലും വെള്ളം കയറി. ഇവിടുത്തെ നിരവധി കടകളില്‍ വെള്ളം കയറി. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി. വില്ലേജ് ഓഫിസറും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും കലക്ടര്‍ അറിയിച്ചു.

ജലനിരപ്പു കൂടുന്നതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. മൂന്നു ഷട്ടറുകള്‍ 60 70 സെന്റി മീറ്ററോളം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തുള്ളര്‍ ജാഗ്രത പാലിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.