2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദി ഇന്ന് മുതൽ സാധാരണ നിലയിലേക്ക്, പൊതു ഇടങ്ങളിൽ സാമൂഹിക അകലവും മാസ്‌കും വേണ്ട

അബ്‌ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയിൽ ഇന്ന് മുതൽ ജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെ കൊവിഡ് പ്രതിരോധ നടപടികളിൽ പ്രഖ്യാപിച്ച ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ഇന്ന് മുതൽ തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ആവശ്യമില്ല. എന്നാൽ, മാളുകൾ പോലെ അടഞ്ഞ സ്ഥലളിൽ ഉൾപ്പെടെ ഇത് നിർബന്ധമാക്കപ്പെട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം.

വിശുദ്ധ ഇരു ഹറമുകളിൽ ഇന്ന് മുതൽ മുഴുവൻ ശേഷിയിലും തീർത്ഥാടകരെ അനുവദിച്ചു തുടങ്ങി. എന്നാൽ, അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികൾ പാലിക്കണം. കെട്ടിടങ്ങൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന വാണിജ്യ മാളുകളും മാർക്കറ്റുകളും പ്രതിരോധ നടപടികൾ ലഘൂകരണ തീരുമാനത്തിന്റെ പരിധിയിൽ വരില്ല.

പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതല്ല. ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിള്‍ എത്ര ആളുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം. അതേസമയം, എല്ലായിടത്തെ പ്രവേശനവും രണ്ടുഡോസ് വാക്‌സിൻ എടുത്തവര്‍ക്ക് മാത്രമായിരിക്കും. തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.