ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മറ്റ് സംസ്ഥാനങ്ങളില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത് സ്വീകരിക്കാത്തത് എന്താണെന്ന് കോടതി ചോദിച്ചു. നാഗാലാന്‍ഡിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമര്‍ശനം.
നാഗാലാന്‍ഡിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന് നാഗാലാന്‍ഡ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയ ഒടുവില്‍ സുപ്രീംകോടതിയിലെത്തി. ഇന്ന് ഈ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. നിങ്ങള്‍ക്ക് വഴങ്ങാത്ത സംസ്ഥാനസര്‍ക്കാരുകള്‍ക്ക് എതിരെ കടുത്തനടപടികള്‍ സ്വീകരിക്കുന്നു, എന്നാല്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലും ഇടപെടുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു.
നാഗാലാന്‍ഡില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ കോടതി മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ചും വാദം കേള്‍ക്കുന്നതിനിടെ പരാമര്‍ശം നടത്തി.
Comments are closed for this post.