
കൊച്ചി: പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിലെ അറസ്റ്റ് മാനദണ്ഡം പാലിക്കാതെയാണെന്ന് കോടതി. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് നിരീക്ഷണം. അറസ്റ്റില്‍ സുപ്രിം കോടതി മാനദണ്ഡം പാലിച്ചില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പരാതി നല്കാന് വൈകിയതില്‍ കോടതി സംശയവും പ്രകടിപ്പിച്ചു. പരാതിക്കാരിക്ക് ഇത്തരം നിയമനടപടകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും കോടതി ചൂണ്ടിക്കട്ടി. പരാതി നല്കാന് വൈകിയതില്‍ വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും പി.സി ജോര്‍ജിന്റെ ജാമ്യഉത്തരവില്‍ കോടതി വ്യക്തമാക്കി. അതേ സമയം പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. തന്റെ വാദം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് ഹരജിയിലെ വാദം.
സോളാര്‍ തട്ടിപ്പ് കേസ് പ്രതി നല്കിയ പീഡന പരാതിയില്‍ ശനിയാഴ്ചയാണ് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.ജോര്‍ജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയില്‍ കോടതി സംശയം പ്രകടിപ്പിച്ചത്.