ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് നല്‍കിയ ലോണ്‍ വിവരം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് 21000 കോടി രൂപ (2.6 ബില്യണ്‍ ഡോളര്‍) വായ്പ നല്‍കിയിട്ടുണ്ടെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. നിയമപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വായ്പ നല്‍കാന്‍ അനുവാദമുളള തുകയുടെ പകുതിയാണ് ഈ തുക.
ഇന്ന് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് ഇതുവരെ വായ്പ നല്‍കിയതില്‍ വെല്ലുവിളിയൊന്നും കാണുന്നില്ലെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു.ഇന്ന് ബിഎസ്ഇയില്‍ (ബോംബെ സ്‌റ്റോക് എസ്‌കേഞ്ച്) എസ്ബിഐ ഓഹരികള്‍ 527.75 രൂപയിലാണ് വ്യാപാരം നടന്നത്.
ഓഹരി കൃത്രിമം, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ആരോപിച്ച് യുഎസ് ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗാണ് അദാനി ഗ്രൂപ്പിനെതിരെ രംഗത്തെത്തിയത്. റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. ഗ്രൂപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന കടത്തെക്കുറിച്ചും ഹിന്‍ഡന്‍ബര്‍ഗ് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.
Comments are closed for this post.