2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ വിശദമായ അന്വേഷണം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നും കലക്ടര്‍

  • നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും കലക്ടറുടെ ഉത്തരവ്
   

കൊച്ചി: കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. എ.ഡി.എമ്മിനാണ് അന്വേഷണ ചുമതല. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചോ എന്നു പരിശോധിക്കും. ക്രമക്കേടുകണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും.
അതേ സമയം ഇവിടെ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും കലക്ടര്‍ ഉത്തരവിട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞുവീണ് ഏഴു തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇതില്‍ ആറുപേരെയും പുറത്തെത്തിച്ചുവെങ്കിലും പിന്നീട് നാടുപേര്‍ മരിച്ചു. ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ല.
ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, നൗജാഷ്, കുടൂസ്, നൂറാമന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മെഡിക്കല്‍ കോളേജിനുസമീപം കളമശ്ശേരി നസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയിലാണ് മണ്ണിടിച്ചിലില്‍ ഏഴുപേര്‍ കുടുങ്ങിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.