തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്.സിക്ക് വിടുന്നതുവഴി മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി ലഭിക്കും എന്ന പ്രചാരണം വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സമസ്ത നേതാക്കളായ കെ.ആലിക്കുട്ടി മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ആദൃശ്ശേരി ഹംസകുട്ടി മുസ്ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി പങ്കെടുത്തു.
Comments are closed for this post.