2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളീയത്തിന് ലഭിച്ചത് പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം; നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ചെലവ് ധൂര്‍ത്തല്ലെന്ന് മുഖ്യമന്ത്രി

നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ചെലവ് ധൂര്‍ത്തല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം പരിപാടിക്ക് ലഭിച്ചത് വലിയ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് ഇന്ന് മന്ത്രിസഭാ യോഗം രൂപം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കേരളീയം ധൂർത്ത് ആണെന്ന് പറഞ്ഞവരുണ്ട്, എന്നാൽ പുരോഗതിക്ക് വേണ്ടിയുള്ള ചെലവ് ധൂർത്ത് അല്ല. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കേന്ദസര്‍ക്കാരിന്റെ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മണി ശങ്കര്‍ അയരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ മുഖ്യമന്ത്രി രണ്ടാം കേരളീയത്തിലെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരണം നടത്താതെ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ ബഹിഷ്‌കരിച്ചു നില്‍ക്കുന്നവരോട് ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ മാധ്യമങ്ങള്‍ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   

അടുത്ത കേരളീയം കൂടുതല്‍ മികവോടെ അവതരിപ്പിക്കും. കേരളം പലയിടത്തും മാതൃകയായി. മാറ്റു നാടുകളില്‍ നിന്ന് പങ്കാളിത്തം ഉറപ്പാക്കും. കേരളീയം അനുകരണീയമാവാന്‍ ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.