ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തിനു പിന്നാലെ ദുരന്തബാധിതര്‍ക്കു നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെയാണു നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കും. ഗുരുതര പരുക്കുകളേറ്റവര്‍ക്കു രണ്ടു ലക്ഷം രൂപയും പരുക്കുകളുള്ളവര്‍ക്കു 50,000 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. രക്ഷാപ്രവര്‍ത്തനത്തിനു സാധ്യമായ എല്ലാവഴികളും തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തിയില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘവും എന്‍.ഡി.ആര്‍.എഫും എയര്‍ഫോര്‍സും സജ്ജമാണെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ വേഗത്തില്‍ സുഖംപ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയാണ്. മന്ത്രി അറിയിച്ചു.
Comments are closed for this post.