ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍
കോട്ടയം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാറിനെയാണ് മുളന്തുരുത്തി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടയാണ് ഇയാള്‍ ഭാര്യ തുളസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ഇയാളെ പൊലിസ് തിരയുന്നതിനിടയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മുളന്തുരുത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്മകുമാറിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ നിലവില്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments are closed for this post.