2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിഷക്കൂണ്‍ കഴിച്ച് മൂന്നു പേര്‍ മരിച്ചു

വിഷക്കൂണ്‍ കഴിച്ച് മൂന്നു പേര്‍ മരിച്ചു

ഷില്ലോങ്: മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്നു പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ച മൂന്നു പേരും. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്‍സ്റ്റ്‌റ്യൂട്ട് വളപ്പിലെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുറികളില്‍നിന്നു ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് രണ്ടു മുറികളിലായി മൃതദേഹങ്ങള്‍ കണ്ടത്.

മുറിയിലെ പാത്രത്തില്‍ കാട്ടുകൂണ്‍ കണ്ടതാണ് മരണകാരണത്തെക്കുറിച്ചു സൂചന ലഭിച്ചത്. വിഷക്കൂണാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News