
ന്യൂഡല്‍ഹി: ബി.ജെ.പി പ്രകടന പത്രികയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അടിച്ചിട്ട മുറിയിലാണ് ബി.ജെ.പിയുടെ പ്രകടന പത്രിക തയ്യാറാക്കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒറ്റയാന്റെയും അഹങ്കാരിയുടെയും ശബ്ദമാണ് അതിനെന്നും ദീര്‍ഘവീക്ഷണമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയത് ചര്‍ച്ചയിലൂടെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളുടെ ശബ്ദവും ശക്തിയുമാണ് ഇതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞദിവസമാണ് ‘സങ്കല്‍പ്പ് പത്ര്’ എന്ന പേരില്‍ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയത്. അതിനും ഒരാഴ്ച മുന്‍പേ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.
പ്രകടന പത്രിക തയ്യാറാക്കാനായി കോണ്‍ഗ്രസ് ജനങ്ങളുടെ നിര്‍ദേശങ്ങള്‍ തേടിയിരുന്നു. നിരവധി പേര് നിര്‍ദേശങ്ങള്‍ നല്‍കുകയും കേരളത്തില്‍ നിന്നടക്കമുള്ളവരുടെ നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.