2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തൊഴിൽ നിയമങ്ങൾ ലംഘിച്ച 5477 പേരെ കഴിഞ്ഞ വർഷം നാട് കടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി

മനാമ:ബഹ്‌റൈനിലെ തൊഴിൽ, റെസിഡൻസി നിയമങ്ങൾ ലംഘിച്ച 5477 പേരെ കഴിഞ്ഞ വർഷം നാട് കടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

 

 

   

 

2024 ജനുവരി 16-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. 2023-ൽ രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കിയിരുന്നതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

 

 

 

ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ബഹ്‌റൈനിലുടനീളം ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി.-യുടെ നേതൃത്വത്തിൽ 47,023 പരിശോധനാ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഹ്‌റൈനിലെ 94.7% സ്ഥാപനങ്ങളിലും തൊഴിൽ, റെസിഡൻസി നിയമങ്ങൾ കർശനമായി പാലിക്കപ്പെട്ടതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടി.

Content Highlights:The Bahrain Labor Market Regulatory Authority has reported that 5,477 people who violated labor laws were deported last year


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.