കോഴിക്കോട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ കല്ലമ്പാറ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കി വരുന്ന സമാധാന പുരസ്‌ക്കാരം ഗള്‍ഫാര്‍ മുഹമ്മദലിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു .നഷ്ടമാവുന്ന മാനവികതയെ സാമുദായിക സ്‌നേഹത്തിലുടെ തിരികെ കൊണ്ടുവരാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
സമാധാന പുരസ്‌കാര ജേതാവ് ഡോ. ഗള്‍ഫാര്‍ മുഹമ്മദലിയെ സാദിഖലി തങ്ങള്‍ ആദരിച്ചു.പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ. ആംബുലന്‍സ് സമര്‍പ്പണം നടത്തി,പി.എം ഹനീഫ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പി.വി അബ്ദുള്‍ വഹാബ് നിര്‍വ്വഹിച്ചു.എം.കെ രാഘവന്‍ എം പി മുഖ്യാത്ഥിതിയായിരുന്നു.
ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പി കെ ഫിറോസ്, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, എന്‍ സി അബ്ദു റസാഖ്,പി വി അഹമ്മദ് സാജു,പി കെ അഹമ്മദ്,ഹുസൈന്‍ മടവൂര്‍,സി പി കുഞ്ഞഹമ്മദ്, അബ്ദുള്‍ സലാം പി കെ, എം. മൊയ്തീന്‍ കോയ, വാഹിദ് കല്ലംമ്പാറ, പി.കെ അംജദ്, പാറാളി സക്കീര്‍ ,ജംഷാദ് അസ്‌ക്കര്‍, ഷാഹിര്‍ ഖാന്‍ ,സൈതലവി ബാവ ,കെ എം മുസവ്വിര്‍, ഷാജി പറശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed for this post.