പത്തനംതിട്ട: ഫേസ്ബുക്കു വഴി പരിചയപ്പെട്ട പങ്കാളിയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പന്തളത്ത് വാടക വീട്ടില്‍ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെ ബെംഗളൂരുവില്‍ നിന്ന് പൊലിസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
പങ്കാളിയായ മുളക്കുഴി സ്വദേശി സജിതയെയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് പ്രതി സംസ്ഥാനം വിട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. മരക്കഷ്ണം കൊണ്ട് ഷൈജു സജിതയെ തലക്കടിച്ചശേഷം സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി.
സജിത മരിച്ചെന്ന് ഉറപ്പിച്ച ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. വീട്ടിലെത്തിയ സുഹൃത്തുക്കള്‍ ചോരയില്‍ മുങ്ങി കിടക്കുന്ന സജിതയെയാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും പന്തളത്തെ വാടക വീട്ടില്‍ രണ്ട് വര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. സജിതക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഷൈജു കൊലപ്പെടുത്തിയതെന്നാണ് പൊലിസ് പറയുന്നത്.
Comments are closed for this post.