മലപ്പുറം: വിജ്ഞാനത്തിനും സാമൂഹ്യ സേവനത്തിനും ജീവിതം മാറ്റിവെച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങല്‍ സമൂഹത്തിന് ദിശാബോധം നല്‍കുന്നതില്‍ വലിയ മാതൃകയായിരുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സുന്നി യുവജന സംഘം പ്രഥമ പ്രസിഡന്റ് കൂടിയായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞതിന് ശേഷം എല്ലാ ശഅ്ബാന്‍ മാസത്തിലും സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് പൂക്കൊളത്തൂരില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച മുദര്‍രിസിനുള്ള ശിഹാബ് തങ്ങള്‍ അവാര്‍ഡ് ചടങ്ങില്‍ വെച്ച് കെ.വി അബ്ദുറ്ഹമാന്‍ ദാരിമിക്ക് സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ഒ.പി കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ അനുഗ്രഹപ്രഭാഷണം നടത്തി. ഓണംപിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്.വൈ.എസ് സംസ്ഥാന വൈ.പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, സ്വാഗതസംഘം കണ്‍വീനര്‍ എ.എം അബൂബക്കര്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, നാസിറുദ്ദീന്‍ ദാരിമി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, പ്രസംഗിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തി. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി.സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സി. അബ്ദുല്ല മൗലവി വണ്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.എം കുട്ടി സഖാഫി വെള്ളേരി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, ഒ.പി അബൂബക്കര്‍ ഫൈസി, അബ്ദുസ്സലാം ബാഖവി ഒഴുകൂര്‍, സി.കെ മൊയ്തീന്‍ ഫൈസി, ഉമര്‍ ദാരിമി പുളിയക്കോട്, അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടരി, പി.കെ ലത്തീഫ് ഫൈസി മേല്‍മുറി മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കി. ഇ.കെ അലി ഫൈസി, കെ .ടി അഹമ്മദ് ഹാജി, എം.ഇബ്രാഹീം ഹാജി, ഒ.പി.എന്‍ കുഞ്ഞാപ്പു, ഒ.പി. വി അഷ്‌റഫ്, എന്‍.എച്ച് ഹമീദ് ഹാജി, നൂറുദ്ദിന്‍ യമാനി, അന്നദാനത്തിന് നേതൃത്വം നല്‍കി.
Comments are closed for this post.