ന്യൂഡല്‍ഹി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ഹരജിയും തള്ളി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് താഹഫസലിനെ മാത്രം വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു.
ഇരുവരും സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ആണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി എന്നുമാണ് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നത്.
Comments are closed for this post.