2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബോംബ് ഭീഷണി: ടെക്‌സാസ് ഫ്‌ളൈറ്റ് ജര്‍മനി ന്യൂയോര്‍ക്കിലേക്ക് തിരിച്ചുവിട്ടു

ബെര്‍ലിന്‍: ജര്‍മനിയില്‍ നിന്നും ടെക്‌സാസിലേക്ക് പോയ ജര്‍മന്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് തിരിച്ചുവിട്ടു. ജര്‍മനിയുടെ എയര്‍ലൈന്‍ കമ്പനിയായ ലുഫ്ത്താന്‍സയുടെ ഓഫിസിലേക്കാണ് ബോംബ് ഭീഷണി വന്നത്. അമേരിക്കയിലെ ടെക്‌സാസിലേക്ക് പോയ ലുഫ്ത്താന്‍സയുടെ ഫ്‌ളൈറ്റ് 441 ആണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്.

ടെക്‌സാസിലെ ഹൂസ്റ്റണിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്തവാളത്തിലേക്കാണ് ഫ്രാങ്കഫൂര്‍ട്ടില്‍ നിന്നും വിമാനം പുറപ്പെട്ടത്. രാത്രി 8.30ന് എത്തേണ്ട വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടത്.

ന്യൂയോര്‍ക്ക് വിമാനത്തവാളത്തിലിറങ്ങിയ വിമാനത്തിലെ എല്ലാ യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റി. വിമാനം സുരക്ഷ പരിശോധനയില്‍ ബോംബൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ലുഫ്ത്താന്‍സ അധികൃതര്‍ അറിയിച്ചു. അടിയന്തരമായ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വിമാനം ഇറക്കേണ്ടി വന്നെങ്കിലും അത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.