
ലോകത്ത് ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് തുടക്കം കുറിച്ച കമ്പനി ടെസ് ല അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിച്ച് ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്ക്. ട്വിറ്ററിലൂടെയാണ് ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതിയെക്കുറിച്ച് അദ്ദേഹം അറിയിച്ചത്.
ലോകത്തിലെ തന്നെ നാലാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരത്തെ ടെസ്ലയെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഇന്ത്യയില്‍ സര്‍ക്കാര്‍ കടമ്പകള്‍ കടക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് പിന്നീട് അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എസിന് പുറമെ, കാനഡ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന, ജപ്പാന്, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ടെസ്ലയുണ്ട്.
2012ല്‍ വില്പന തുടങ്ങിയ ടെസ്ല ഇതിനോടകം 5.32 ലക്ഷം കാറുകളാണ് ആഗോളതലത്തില്‍ വിറ്റഴിച്ചത്. കമ്പനിയുടെ മോഡല്‍ 3 ഇലക്ട്രിക് കാര്‍ വിപണനരംഗത്ത് റെക്കോഡ് വില്പനയാണ് കാഴ്ചവെച്ചത്.
ടെസ് ലയുടെ ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ദീപക് അഹൂജ കഴിഞ്ഞ മാസം ആദ്യം തല്‍സ്ഥാനം രാജിവെച്ചിരുന്നു.