2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പണം കൊടുത്ത് വാങ്ങിയ കാറാണെങ്കിലും ഒരു വര്‍ഷം മുന്നേ വിറ്റാല്‍ പിഴ; വിചിത്ര നടപടിയുമായി ടെസ്ല

ഓള്‍-ഇലക്ട്രിക്ക് പിക്കപ്പ് വാന്‍ എന്നറിയപ്പെടുന്ന ടെസ്ല സൈബര്‍ ട്രക്കിനെ കമ്പനി മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരുന്നു.സൈബര്‍ ട്രക്ക് വാങ്ങുന്നവര്‍ക്കായി ടെസ്ല അവതരിപ്പിച്ചിരിക്കുന്ന ഒരു ക്ലോസാണ് ഇപ്പോള്‍ വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.വാഹനം വാങ്ങിയതിന്റെ ആദ്യ വര്‍ഷത്തിനുള്ളില്‍ ട്രക്ക് വിറ്റാല്‍ 50,000 ഡോര്‍ പിഴ ഈടാക്കുമെന്ന വിവാദ ഉടമ്പടിയാണ് കമ്പനി ഉടമസ്ഥര്‍ക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.പര്‍ച്ചേസ് ലക്ഷ്യത്തോടെ സൈബര്‍ട്രക്ക് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായിട്ടാണ് ടെസ്‌ല ആദ്യം ഈ വിവാദ വ്യവസ്ഥ അവതരിപ്പിച്ചത്.

എന്നാല്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നതിന് പിന്നാലെ ടെസ്‌ല ഈ ക്ലോസ് പിന്‍വലിക്കുകയും തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു, എന്നാലിപ്പോള്‍ വീണ്ടും ടെസ്‌ലയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു ടെസ്‌ല സൈബര്‍ട്രക്ക് ഉടമയ്ക്കും തങ്ങളുടെ വാഹനം വില്‍ക്കാന്‍ കഴിയില്ല എന്ന വ്യക്തമായ സൂചനയോടെ, ടെസ്‌ല തങ്ങളുടെ കമ്പനി വെബ്‌സൈറ്റില്‍ വീണ്ടും ലൈവായി ഈ ക്ലോസ് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.

റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ്, ട്രൈ മോട്ടോര്‍ സൈബര്‍ബീസ്റ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ആണ് ടെസ്‌ല സൈബര്‍ടക്ക് പുറത്തിറക്കിയിരിക്കുന്നത്. 60,000 ഡോളര്‍ മുതല്‍ 99,990 ഡോളര്‍ വരെ വിലവരുന്ന വാഹനത്തിന് 845 bhp മാക്‌സ് പവര്‍ ഔട്ട്പുട്ടും ഒറ്റച്ചാര്‍ജില്‍ 544 കി.മീ ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Content Highlights:Tesla Cracks Down On Cybertruck Resales With 50,000 dollar Penalty In US


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.