2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജിദ്ദയിൽ പിടികിട്ടാപുള്ളി സ്വയം പൊട്ടിത്തെറിച്ചു; വിദേശി ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

ജിദ്ദ: ജിദ്ദയിൽ സുരക്ഷ സേനയുടെ ഹിറ്റ്‌ ലിസ്റ്റിൽ ഉൾപ്പെട്ട തീവ്രവാദി ചാവേർ ആയി പൊട്ടിത്തെറിച്ചു. സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ അടക്കം നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ വിഭാഗം നേരത്തെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്തിയ അബ്ദുല്ല ബിൻ സൈദ് അബ്ദു റഹ്മാൻ അൽ ബക്കരി എന്ന സഊദി പൗരനാണ് സ്വയം ചാവേറായി പൊട്ടിത്തെറിച്ചതെന്ന് ദേശീയ സുരക്ഷ വിഭാഗം അറിയിച്ചു. ജിദ്ദയിലെ അൽ സാമറിൽ ബുധനാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.

ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇത് മനസ്സിലാക്കിയ ഇദ്ദേഹം സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഏഴു വർഷമായി സഊദി സുരക്ഷ സേന ഇദ്ദേഹത്തെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

സ്വയം പൊട്ടിത്തെറിച്ച ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടാതെ ഒരു പാക്കിസ്ഥാൻ പൗരനും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.