2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആറ് ഭീകരര്‍ പിടിയിലായതായി ഡല്‍ഹി സ്‌പെഷല്‍ പൊലിസ്

ഡല്‍ഹി: ആറ് ഭീകരരെ പിടികൂടിയതായി ഡല്‍ഹി സ്‌പെഷല്‍ പൊലിസ്. പാക്കിസ്ഥാനില്‍ പരിശീലനം കിട്ടിയ രണ്ട് ഭീകരര്‍ അടക്കം ആറ് പേരാണ് പിടിയിലായത്. ഇവരില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടിയതായാണ് സൂചന.മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായിട്ടാണ് ഇവരെ പിടികൂടിയത്. പിടിയിലായ മുഹമ്മദ് ഉസാമ, സീഷാന്‍ ഖമര്‍ എന്നിവര്‍ക്ക് പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചതായും മസ്‌ക്കറ്റ് വഴി പാകിസ്താനിലേക്കെത്തിയാണ് ഇവര്‍ പരിശീലനം നേടിയതെന്നും പോലിസ് അവകാശപ്പെട്ടു. സ്ഫോടക വസ്തു നിര്‍മാണത്തില്‍ പാകിസ്താനില്‍വച്ച് ഇവര്‍ക്ക് 15 ദിവസത്തെ പരിശീലനം ലഭിച്ചെന്നാണ് പോലിസ് പറയുന്നത്.,

ദില്ലി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ദില്ലി പൊലിസിന്റെ സ്‌പെഷ്യല്‍ സെല്‍ ഡിസിപിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.