2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഭീകരതയെ തുരത്താന്‍ ഭരണകൂടം പ്രതിജ്ഞാബന്ധം: സഊദി മന്ത്രിസഭായോഗം

തുര്‍ക്കി ഭരണകൂട നടപടിയെ സ്വാഗതം ചെയ്തു

നിസാര്‍ കലയത്ത്

ജിദ്ദ: ഭീകരതയെ തുരത്താന്‍ സഊദി ഭരണകൂടം പ്രതിജ്ഞാബന്ധമാണെന്നും അവരുടെ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തി ഈ വിപത്തിനെ ഇല്ലാതാക്കാന്‍ മറ്റു രാജ്യങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും സഊദി മന്ത്രിസഭാ യോഗം വ്യക്തമാക്കി. കീരിടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

സഊദിയിലെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ പ്രധാനമാണ്. അതിനു വേണ്ട എല്ലാ നടപടിയും സഊദി ഭരണകൂടം സ്വീകരിക്കും. തീവ്രവാദത്തേയും ഭീകരവാദത്തേയും വച്ചു പൊറുപ്പിക്കുകയില്ല. തീവ്രവാദം ആഗോള ഭീഷണിയാണെന്നും ഇതിനെ ഫലപ്രദമായി ചെറുക്കണം. ഫ്രാന്‍സിലെ ഹീനമായ ഭീകരാക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. ദുരന്തത്തില്‍ ഫ്രാന്‍സിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും യോഗം അറിയിച്ചു. തുര്‍ക്കിയിലെ സൈനിക നീക്കത്തെ ചെറുത്തു തോല്‍പ്പിച്ച് സമാധാനാന്തരീക്ഷം തിരിച്ചുപിടിച്ച ഭരണകൂട നടപടിയെ മന്ത്രിസഭാ സ്വാഗതം ചെയ്തു. ജി.സി.സി സാമ്പത്തിക വിപണകളില്‍ ഏറ്റെടുക്കലുകള്‍ക്കു വേണ്ടിയുള്ള ജി.സി.സി സുപ്രിം കൗണ്‍സില്‍ പ്രമേയവും ബംഗ്ലാദേശ് സര്‍ക്കാരുമായുള്ള കുറ്റവാളികളെ കൈമാറാനുള്ള കരാറും മന്ത്രിസഭ അംഗീകാരം നല്‍കി.

ഈ വര്‍ഷം 60 ലക്ഷം ഉംറ തീര്‍ഥാടകരാണ് എത്തിയത്. അവര്‍ക്ക് വിജയകരമായ രീതിയില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരമൊരുക്കിയ എല്ലാ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും അമീര്‍ നായിഫ് അഭിനന്ദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.