ന്യുഡല്‍ഹി: യു.എന്‍ രക്ഷാസമിതിയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ.
‘ഭീകരവാദത്തെ ന്യായീകരിക്കരുത്. കൊവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഭീകരവാദം. എന്നാല്‍ ചില രാജ്യങ്ങളുടെ നിലപാട് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
പാകിസ്ഥാനെ കടന്നാക്രമിച്ച വിദേശകാര്യമന്ത്രി, ഭീകരര്‍ക്ക് ചിലര്‍ സുരക്ഷിത താവളം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഐ.എസ് ഇന്ത്യയുടെ അയല്‍പക്കത്ത് വരെ എത്തിയെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി.
താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ഥിതിയില്‍ കടുത്ത ആശങ്ക അറിയിച്ച ഇന്ത്യ, ജെയിഷെ- ഇ മുഹമ്മദും ലഷ്‌ക്കര്‍ ഇ-ത്വയിബയും അഫ്ഗാനിസ്ഥാനിലും സജീവമാണെന്നും രക്ഷാസമിതിയെ അറിയിച്ചു.
Comments are closed for this post.