ന്യുഡല്‍ഹി /കൊച്ചി:അല്‍ഖ്വയ്ദ തീവ്രവാദികളെന്നു സംശയിക്കുന്ന ഒമ്പത് പേരെ പിടികൂടിയതായി എന്‍.ഐ.എ. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലും എറണാകുളത്തും നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ വ്യക്തമാക്കുന്നത്. രാജ്യത്ത് പലയിടത്തും ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
എറണാകുളത്തുനിന്നു പിടിയിലായവര്‍
ഇവരില്‍ മൂന്നുപേരെ പിടികൂടിയത് എറണാകുളത്തുനിന്നാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. രണ്ടുപേരെ പെരുമ്പാവൂരില്‍ നിന്നും ഒരാളെ കളമശ്ശേരിയിലെ പാതാളത്തില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്എന്നാല്‍ ഇവര്‍ മലയാളികളല്ല. പശ്ചിമബംഗാള്‍ സ്വദേശികളാണെന്നാണ് സംശയിക്കുന്നത്. മുര്‍ഷിദ് ഹസന്‍, യാഖൂബ് വിശ്വാസ്, മുശറഫ് ഹസന്‍ തുടങ്ങിയവരാണ് എറണാകുളത്തുനിന്ന് പിടിയിലായത്.
പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് എറണാകുളത്ത് മൂന്നുപേര്‍ പിടിയിലായതെന്നാണ് വ്യക്തമാകുന്നത്.
പശ്ചിമബംഗാളില്‍ നിന്ന് കെട്ടിടനിര്‍മാണജോലിക്കെന്ന വ്യാജേനെയെത്തിയ ഇവരില്‍ നിന്ന് ആയുധങ്ങളും ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്ന ലഘുലേഖകളും മറ്റും പിടിച്ചെടുത്തതായും എന്‍.ഐ.എ അവകാശപ്പെടുന്നു. അതേ സമയം ഇവര്‍ നേരത്തെതന്നെ പിടിയിലായതായും സംശയിക്കുന്നുണ്ട്. ഇന്നു മാത്രമാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് ഇവരെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.
. കളമശ്ശേരിയില്‍ നിന്നു പിടിയിലായ മുര്‍ശിദ് ഹസന്‍ ആഴ്ചയില്‍ രണ്ടു ദിവസമേ ജോലിക്കു പോകുമായിരുന്നുള്ളൂവെന്നും ഇയാള്‍ക്ക് വീടുമായി ബന്ധങ്ങളുണ്ടായിരുന്നില്ലെന്നും അയല്‍വാസി പറയുന്നു. മറ്റു ദിവസങ്ങളില്‍ വാടകകെട്ടിടത്തിലായിരുന്നു. മുഴുവന്‍ സമയം മൊബൈലിലും ഇന്റര്‍നെറ്റിലുമാണ് ചെലവഴിച്ചതെന്നും ഇവര്‍ പറയുന്നു.
Comments are closed for this post.