2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരള സര്‍ക്കാരിന് കീഴില്‍ താല്‍ക്കാലിക ജോലി; കെ.എ.എസ്.ഇയിലേക്ക് പുതിയ റിക്രൂട്ട്മമെന്റ്; ഒരു ലക്ഷത്തിനടുത്ത് ശമ്പളം നേടാന്‍ അവസരം

കേരള സര്‍ക്കാരിന് കീഴില്‍ താല്‍ക്കാലിക ജോലി; കെ.എ.എസ്.ഇയിലേക്ക് പുതിയ റിക്രൂട്ട്മമെന്റ്; ഒരു ലക്ഷത്തിനടുത്ത് ശമ്പളം നേടാന്‍ അവസരം

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സില്‍ ജോലി നേടാന്‍ അവസരം. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെയുള്ള 15 ഒഴിവുകളിലേക്കും കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 19നുള്ളില്‍ അപേക്ഷ നല്‍കണം.

തസ്തിക& ഒഴിവ്
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ് എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ 15 ഒഴിവുകളാണുള്ളത്.

സീനിയര്‍ കണ്‍സള്‍ട്ടന്റ്, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റുകളില്‍ ഓരോ ഒഴിവുകളും, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ 2 ഒഴിവുകളുമാണുള്ളത്. ബാക്കി 10 ഒഴിവുകള്‍ എക്‌സിക്യുട്ടീവ് പോസ്റ്റിലേക്കാണ്.

   

പ്രായപരിധി
സീനിയര്‍ കണ്‍സള്‍ട്ടന്റ്: 45 വയസ്.
മാനേജര്, അസിസ്റ്റന്റ മാനേജര്‍: 40 വയസ്.
എക്‌സിക്യുട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്: 36 വയസ് എന്നിങ്ങനെയാണ് പ്രായപരിധി.

യോഗ്യത

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സീനിയർ കൺസൾട്ടൻ്റ്ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ ബിരുദം
8 വർഷത്തെ പ്രവർത്തി പരിചയം
മാനേജർമുഴുവൻ സമയ MBA അല്ലെങ്കിൽ MSW അല്ലെങ്കിൽ ബിരുദം എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് പത്തുവർഷത്തെ പ്രവൃത്തിപരിചയം
അസിസ്റ്റന്റ് മാനേജർമുഴുവൻ സമയ MBA അല്ലെങ്കിൽ MSW അല്ലെങ്കിൽ ബിരുദം എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 9 വർഷത്തെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ്മുഴുവൻ സമയ MBA അല്ലെങ്കിൽ MSW അല്ലെങ്കിൽ ബിരുദം എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ് (ഐടി)മുഴുവൻ സമയ ബി.ടെക്./ബി.ഇ. (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ തത്തുല്യം കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ് (Operations &
Strategy)
മുഴുവൻ സമയ MBA അല്ലെങ്കിൽ MSW അല്ലെങ്കിൽ ബിരുദം എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ് (DSDP)മുഴുവൻ സമയ MBA അല്ലെങ്കിൽ MSW അല്ലെങ്കിൽ ബിരുദം എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ് (Curriculum
Development)
മുഴുവൻ സമയ MBA അല്ലെങ്കിൽ MSW അല്ലെങ്കിൽ ബിരുദം എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ് (Documentation)മുഴുവൻ സമയ MBA അല്ലെങ്കിൽ MSW അല്ലെങ്കിൽ ബിരുദം എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ് e (Projects –
Accreditation)
മുഴുവൻ സമയ MBA അല്ലെങ്കിൽ MSW അല്ലെങ്കിൽ ബിരുദം എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ് (Projects –
COE)
മുഴുവൻ സമയ MBA അല്ലെങ്കിൽ MSW അല്ലെങ്കിൽ ബിരുദം എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ് (Accounts)കൊമേഴ്സിൽ ബിരുദം
ടാലിയുടെ പ്രവർത്തന പരിജ്ഞാനം
കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ് (CSS)മുഴുവൻ സമയ MBA അല്ലെങ്കിൽ MSW അല്ലെങ്കിൽ ബിരുദം എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്മുഴുവൻ സമയ മാർക്കറ്റിംഗ് എംബിഎ അല്ലെങ്കിൽ തത്തുല്യം കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40000 രൂപ മുതല്‍ 90000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഫെബ്രുവരി 19 വരെ ഫീസില്ലാതെ അപേക്ഷ നല്‍കാം.

അപേക്ഷ നല്‍കുന്നതിനായി https://cmd.kerala.gov.in/recruitment/recruitment-for-selection-to-various-posts-in-kerala-academy-for-skills-excellence-kase/ സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

ഔദ്യോഗിക വിജ്ഞാപനം: CLICK HERE


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.